കുവൈത്ത് സിറ്റി; കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കാണ് ഉണ്ടായത് international drivers license. ഫ്ലക്സിബിൾ ജോലി സമയം നിലവിൽ വന്നെങ്കിലും റോഡിലെ തിരക്കിന് മാറ്റം ഉണ്ടായിട്ടില്ല, ഈ സാഹചര്യത്തിൽ ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി 3 ലക്ഷത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻ വലിക്കുവാൻ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം വിപുലമായ പദ്ധതി തയ്യാറാക്കുകയാണെന്ന് റിപ്പോർട്ട്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ -ഖാലിദിന്റെ നിർദേശത്തെ തുടർന്നാണ് പുതിയ നീക്കം. രാജ്യത്തെ മുഴുവൻ പ്രവാസികളുടെയും ഡ്രൈവിംഗ് ലൈസൻസുകളുടെ നിലവിലെ അവസ്ഥ പഠിക്കുകയും അവയിലെ എല്ലാ വിവരങ്ങളും അവലോകനം ചെയ്യുകയുമാണ് ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ നടക്കുക. ഇതിന്റെ അടിസ്‌ഥാനത്തിൽ മന്ത്രാലയം ഇതിനായി ഒരു സമിതിയേ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്തവരും അടിസ്ഥാന ശമ്പളം 600 ദിനാറിൽ താഴെയുള്ളവരുമായ എല്ലാ പ്രവാസികളുടെയും ഡ്രൈവിംഗ് ലൈസൻസുകൾക്ക് മന്ത്രാലയം റദ്ദ് ചെയ്തേക്കാമെന്നാണ് വിവരം. മുൻ കാല പ്രാബല്യത്തോട് കൂടി നടപ്പിലാക്കുന്ന ഈ തീരുമാനം വഴി ഏകദേശം 3 ലക്ഷം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചേക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR