കുവൈത്ത് സിറ്റി: കുവൈത്തിലെ അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ മണ്ണിടിച്ചിൽ. നിർമാണ പ്രവൃത്തികൾ industrial area നടക്കുന്ന സ്ഥലത്താണ് മണ്ണിടിഞ്ഞ് വീണത്. സംഭവത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. മണ്ണ് ഇടിഞ്ഞ സ്ഥലത്തിന്റെ കരാറുകാരനെതിരെ കുവൈത്ത് മുനിസിപ്പാലിറ്റി നിയമലംഘന റിപ്പോർട്ട് നൽകി. പൈപ്പ് തകരാറിലായതിനെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നും ഇതിന് സ്വകാര്യ കരാറുകാരനാണ് ഉത്തരവാദിയെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. സുരക്ഷ ഉറപ്പാക്കാനും സംഭവത്തിന്റെ ഫലമായുണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കാനും മന്ത്രാലയം നിർദേശം നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR