കുവൈത്ത് സിറ്റി; കുവൈത്തിൽ കള്ളനോട്ടടിച്ച് വിതരണം ചെയ്തയാൾ അറസ്റ്റിൽ. 400 യുഎസ് currency ഡോളറും ഇരുപത് കുവൈറ്റ് ദിനാറും ഇയാളിൽ നിന്ന് കണ്ടെടുത്തു. ജിലീബ് അൽ-ഷുയൂഖ് ഏരിയയിൽ നിന്നാണ് പ്രതി പിടിയിലായത്. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് സുരക്ഷാ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ വ്യക്തമാക്കി. കുറ്റക്കാരനെതിരെ ആവശ്യമായ നിയമനടപടികൾക്കായി കുറ്റവാളിയും പിടിച്ചെടുത്ത വ്യാജ കറൻസിയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR