കുവൈറ്റ് സിറ്റി: കുവൈത്തിൽ വിവിധയിടങ്ങളിൽ രണ്ട് പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു hospital near me. ആദ്യത്തെ സംഭവം നടന്നത് അഹമ്മദി ഗവർണറേറ്റിലാണ്. ഇവിടെയുള്ള കുടുംബവീട്ടിൽ ഇടത് കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ച സാഹചര്യം എന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഹവല്ലി ഗവർണറേറ്റിലാണ് മറ്റൊരു ആത്മഹത്യാശ്രമം റിപ്പോർട്ട് ചെയ്തത്. നിരവധി ഗുളികൾ ഒരുമിച്ച് കഴിച്ചാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഈ പെൺകുട്ടിയെക്കുറിച്ച് അൽ-ബലാഗ് വെബ്‌സൈറ്റിൽ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ സുരക്ഷാ അധികൃതർ നടപടി സ്വീകരിച്ചു. ഓൺലൈൻ പോസ്റ്റിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ അന്വേഷണം പുരോഗമിക്കുകയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR