കുവൈത്ത് സിറ്റി; അസുഖം, കുടുംബ സാഹചര്യങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ തുടങ്ങിയ കാരണങ്ങളാൽ expat ആറ് മാസത്തിലേറെയായി കുവൈത്തിന് പുറത്ത് കഴിയുന്ന 5000 പ്രവാസികളുടെ റസിഡൻസി പെർമിറ്റ് റദ്ദാകും. ഇവരുടെ റസിഡൻസി പെർമിറ്റ് പുതുക്കാനായി പ്രവാസികൾ ഓൺലൈനായി സമർപ്പിച്ച അപേക്ഷ ആഭ്യന്തരമന്ത്രാലയം തള്ളി. 6 മാസത്തിലേറെയായി രാജ്യത്തിന് പുറത്ത് കഴിയുന്ന മറ്റ് പ്രവാസികളുടെയും ഇഖാമ റദ്ദാകും. ആറുമാസമായി കുവൈത്തിന് പുറത്ത് കഴിയുന്ന ഏതൊരു പ്രവാസിയുടെയും ഇഖാമ റസിഡൻസി അതോറിറ്റി ഓഫ് പബ്ലിക് അതോറിറ്റി ഇൻഫർമേഷൻ എന്നിവയുമായുള്ള ഒരു ഓട്ടോമാറ്റിക് സംവിധാനം വഴി സ്വമേദയ റദ്ദാകും. ഇത് പ്രവാസിയുടെ വർക്ക് പെർമിറ്റും അവരുടെ സിവിൽ കാർഡും റദ്ദാക്കുകയും ചെയ്യും. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR