കുവൈറ്റ് സിറ്റി: കുവൈത്തിൽ കുട്ടിയുമായി ഭിക്ഷാടനം നടത്തിയ രണ്ട് പേർ അറസ്റ്റിൽ. beggar ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കൂടാതെ, വിവിധ പ്രദേശങ്ങളിലും ഗവർണറേറ്റുകളിലും ഭരണകൂടം പരിശോധനകൾ നടത്തി. പരിശോധനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13 വ്യക്തികളെ പിടികൂടി. പ്രതികളെ എല്ലാവരെയും തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികളിലേക്ക് റഫർ ചെയ്തു. ഭിക്ഷാടനവുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, 97288211, 97288200, 25582581, 25582582 എന്നീ നമ്പറുകളിലോ 24 മണിക്കൂറും റിപ്പോർട്ടിംഗിനായി ലഭ്യമായ എമർജൻസി ഫോൺ നമ്പറായ 112ലോ ഉടൻ അറിയിക്കണമെന്ന് ഭരണകൂടം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR