കുവൈറ്റ് സിറ്റി: കുവൈത്തിൽ 3 പ്രവാസി ഭിക്ഷാടകർ പിടിയിൽ. ഭിക്ഷാടനത്തിന്റെ പേരിൽ വിവിധ രാജ്യക്കാരായ beggars മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി. ഭിക്ഷാടന കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി നേരത്തെ പ്രഖ്യാപിച്ച ഫോൺ നമ്പറുകളിൽ ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു. യാചക സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ പൗരന്മാരുടെ സഹകരണത്തിന് ആഭ്യന്തര മന്ത്രാലയം അഭിനന്ദനം അറിയിച്ചു. ഭിക്ഷാടനവുമായി ബന്ധപ്പെട്ട ഏതെങ്കിലും കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 97288211, 97288200, 25582581, 25582582, എന്നീ ഫോൺ നമ്പറുകളിൽ അറിയിക്കാൻ ഭരണകൂടം എല്ലാവരോടും അഭ്യർത്ഥിക്കുന്നു. അല്ലെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ഫോൺ നമ്പർ (112) വഴിയും അറിയിക്കാം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR