കുവൈറ്റ് സിറ്റി: രാജ്യത്ത് നിയമലംഘകരെ പിടികൂടാനുള്ള പരിശോധനകളുടെ ഭാഗമായി 28 പ്രവാസികൾ പിടിയിലായി law violation. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് ആണ് നിയമലംഘകരെ പിടികൂടിയത്. സാൽമിയ പ്രദേശത്ത് (ബെരിയ സേലം) നടത്തിയ പരിശോധനയിലാണ് താമസ നിയമവും തൊഴിൽ നിയമവും ലംഘിച്ച വിവിധ രാജ്യക്കാരായ 28 പേർ പിടിയിലായത്. അറസ്റ്റ് ചെയ്ത വ്യക്തികളെ ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്യും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue