investing in kuwait stock market അബാസഡർ എംബസി ജീവനക്കാരനെ മർദ്ദിച്ചെന്ന പ്രചാരണം; വിശദീകരണവുമായി കുവൈത്ത് മന്ത്രാലയം

കുവൈത്ത് സിറ്റി; വിദേശത്തുള്ള രാജ്യത്തിൻറെ ഒരു എംബസിയിൽ അംബാസിഡർ ജീവനക്കാരെ മർദ്ദിച്ചതായി investing in kuwait stock market പ്രചരിക്കുന്ന വാർത്തയിൽ വിശദീകരണവുമായി കുവൈത്ത് മന്ത്രാലയം. ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ ഒരു വീഡിയോ ക്ലിപ്പ് പ്രചരിച്ചിരുന്നു. ഇത് തെറ്റായ വാർത്തയാണെന്നും വീഡിയോ ക്ലിപ്പിലുള്ളത് എംബസിയിലുണ്ടായ വാക്കുതർക്കം മാത്രമാണെന്നും കുവൈത്ത് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. എംബസിയിലെ അംഗങ്ങൾക്കിടയിൽ ചിലപ്പോൾ തെറ്റിദ്ധാരണകളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകുന്നത് സാധാരണമാത്രമാണെന്നും അത് കൈകാര്യം ചെയ്യാൻ സംവിധാനങ്ങൾ ഉണ്ടെന്നും അധികൃതർ വ്യക്തമാക്കി. മന്ത്രാലയത്തിൽ നിലവിലുള്ള ചട്ടങ്ങൾക്ക് അനുസൃതമായാണ് നടപടികൾ കൈക്കൊള്ളുകയെന്നും ഇത്തരത്തിലുള്ള പ്രചാരണങ്ങൾ കുവൈത്തിനെ ദോഷകരമായി ബാധിക്കുമെന്നും മന്ത്രാലയം വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version