fire force കുവൈത്തിൽ ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമറിൽ പൊട്ടിത്തെറി; നാല് പേർക്ക് പരിക്ക്
കുവൈത്ത് സിറ്റി; കുവൈത്തിൽ ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമറിലുണ്ടായ പൊട്ടിത്തെറിയിൽ fire force നാല് പേർക്ക് പരിക്ക്. ആനുകാലിക അറ്റകുറ്റപ്പണികൾക്കിടെയാണ് സാൽമിയയിലെ ഒരു പ്രധാന ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറിൽ പൊട്ടിത്തെറിയുണ്ടായത്. തുടർന്നുണ്ടായ തീപിടിത്തത്തിൽ നാല് പേർക്ക് പരിക്കേറ്റതായി വൈദ്യുതി-ജല മന്ത്രാലയം അറിയിച്ചു. സ്‌ഫോടനത്തെത്തുടർന്ന് പ്രദേശത്തിന് ചുറ്റും വൈദ്യുതി ഭാഗികമായി തടസ്സപ്പെട്ടു. മന്ത്രാലയത്തിന്റെ അടിയന്തര ടീമും കുവൈറ്റ് ഫയർഫോഴ്‌സിന്റെ ടീമുകളും സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue
		
		
		
		
		
Comments (0)