ministry of kuwait jobs കുവൈത്തിൽ ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിനെ പ്രധാനമന്ത്രിയായി നിയമിച്ചു

കുവൈത്ത് ഗവൺമെന്റിന്റെ പ്രധാനമന്ത്രിയായി ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിനെ ministry of kuwait jobs ചുമതലപ്പെടുത്തി അമീരി ഞായറാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് ഉടൻ നടപ്പാക്കാനും പുതിയ സർക്കാർ രൂപീകരിക്കാനും ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-അഹമ്മദിനോട് ആവശ്യപ്പെട്ടതായി അമീരി ദിവാൻ പ്രസ്താവനയിൽ പറയുന്നു. ഷെയ്ഖ് അഹ്മദ് നവാഫ് അൽ-അഹമ്മദ് ദേശീയ അസംബ്ലിയെ ഉത്തരവിനെക്കുറിച്ചും ഔദ്യോഗിക ഗസറ്റിൽ പുറപ്പെടുവിക്കുന്നതിനെക്കുറിച്ചും അറിയിക്കണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. പാർലമെന്റും മന്ത്രി സഭയും തമ്മിലെ അഭിപ്രായ ഭിന്നതകൾ രൂക്ഷമായതിനെ തുടർന്നു കഴിഞ്ഞ ജനുവരി 23 നാണ് പ്രധാന മന്ത്രി ഷെയ്ഖ് നവാഫ് അൽ അഹമദ് al സബാഹ് ഉപ അമീറിന് രാജി സമർപ്പിച്ചത്. ഇത് ഒരു വർഷത്തിനിടയിൽ ഇത് മൂന്നാം തവണയാണ് അമീർ ഷെയ്ഖ് നവാഫിന്റെ പുത്രനായ ഷെയ്ഖ് അഹമ്മദിനെ പ്രധാന മന്ത്രിയായി നിയമിക്കുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Related Posts

Leave a Reply

Your email address will not be published. Required fields are marked *