അബൂദബി: അബൂദബിയിൽ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി യുവാവ് കൊല്ലപ്പെട്ടു. expat മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിർ ആണ് മരിച്ചത്. 38 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. അബൂദബി മുസഫയിൽ സ്വന്തമായി സ്ഥാപനം നടത്തിവരികയായിരുന്നു മരിച്ച യാസിർ. ബിസിനസ് സംബന്ധിച്ച ചർച്ചക്കിടെ പ്രകോപിതനായ ബന്ധു യാസിറിനെ ആക്രമിക്കുകയായിരുന്നെന്നാണ് വിവരം. കുറ്റേത്ത് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue