കുവൈത്ത് സിറ്റി; കുവൈത്തിൽ മറ്റു രാജ്യങ്ങളെ പോലെ തന്നെ ഭൂകമ്പ സാധ്യതയുണ്ടെന്നും 3d globe map എന്നാൽ അതിന്റെ തീവ്രത വലിയ നിലയിലേക്ക് ഉയരിലെന്നും കുവൈറ്റ് നാഷണൽ സീസ്മോളജിക്കൽ നെറ്റ്‌വർക്ക് സൂപ്പർവൈസർ ഡോക്ടർ അബ്ദുല്ല അൽ എനെസി വ്യക്തമാക്കി. ഭൂചലനങ്ങൾ എല്ലായിടത്തും എല്ലായിപ്പോഴും സംഭവിക്കുന്നതാണെന്നും അത് ഭൂമിയുടെ ചലനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് ഭൂകമ്പമുണ്ടാകാൻ സാധ്യതയുള്ള 2 ഉറവിടങ്ങളാണ് ഉള്ളത്. കുവൈറ്റിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള സാഗ്രോസ് പർവ്വതനിരകളാണ് ഇതിൽ ആദ്യത്തേത്. തെക്ക് എണ്ണപ്പാടങ്ങളിലും ( അൽ മനാഖിഷ്, ഉമ്മു ഖദീർ) വടക്ക് ( അൽ – റൗദാതൈൻ, അൽ സബ്രിയ) എന്നിവിടങ്ങളാണ് ഇതിൽ രണ്ടാമത്തെ പ്രദേശം. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പഠനങ്ങളും നിരീക്ഷണങ്ങളും നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue