കുവൈറ്റ് സിറ്റി: അടിയന്തര സേവനങ്ങൾക്കായി ജോലി ചെയ്യുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ അപമാനിക്കുകയും kuwait police ആക്രമിക്കുകയും ചെയ്തതിന് സഹോദരങ്ങളെന്ന് കരുതപ്പെടുന്ന മൂന്ന് കുവൈറ്റ് സ്വദേശികളെ കസ്റ്റഡിയിലെടുക്കാൻ അബ്ദാലി പോലീസ് സ്റ്റേഷൻ ഇൻവെസ്റ്റിഗേറ്റർ ഉത്തരവിട്ടു. ഒരു പ്രാദേശിക ദിനപത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ആഘോഷങ്ങൾക്കിടെ 3 പേരുമായി ഒരു വാഹനം ഓടിച്ചിരുന്നയാൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് അൽ-ഖഷാനിയ കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ അബ്ദാലി ഫാമിൽ ട്രാഫിക് പരിധി ലംഘിച്ചതാണ് സംഭവം. തുടർന്ന് പോലീസ് ഉദ്യോഗസ്ഥൻ ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടപ്പോൾ കാറിൽ നിന്ന് ഇറങ്ങിയ സഹോദരങ്ങൾ പൊലീസുകാരനെ പരസ്യമായി ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് കേസ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue