റിയാദ്: കുവൈത്തിൽ നിന്ന് പോയ ഇന്ത്യക്കാരായ ഉംറ തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തിൽ പെട്ട് expat രണ്ട് മരണം. മഹാരാഷ്ട്ര പൂനെ സ്വദേശികളായ ദമ്പതികളാണ് മരണപ്പെട്ടത്. മെഹ്ദി സാബിർ താജ് (43), ഭാര്യ മുംബൈ കാണ്ടിവിളി വൊഹ്‌റ കോളനി സ്വദേശി ബാത്തൂൽ സാബിർ (38) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞാണ് അപകടമുണ്ടായത്. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സക്ക് സമീപം അൽറഫഅ റോഡിലെ ഹഫറുൽ അതശ് മരുഭൂമിയിലാണ് അപകടം നടന്നത്.കുടെയുണ്ടായിരുന്ന മകൻ അലി മെഹ്ദി, ഡ്രൈവർ അബ്ബാസ്, ഭാര്യ ഫാത്തിമ എന്നിവർക്ക് നിസാര പരിക്കേറ്റു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue