 
						lawപദവി ദുരപയോഗം ചെയ്ത് പ്രവാസിയിൽ നിന്ന് പണം തട്ടി; കുവൈത്തിൽ യുവതിക്കെതിരെ പരാതി
കുവൈറ്റ് സിറ്റി; കുവൈത്തിൽ പ്രവാസിയിൽ നിന്ന് നിയമവിരുദ്ധമായി പണം പിരിച്ചെടുത്ത law ഉദ്യോഗസ്ഥ പിടിയിൽ. ആഭ്യന്തര മന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്യുന്ന ഒരു വനിതയാണ് തന്റെ സ്ഥാനം ദുരുപയോഗം ചെയ്ത് പ്രവാസിയിൽ നിന്ന് പണം തട്ടിയത്. ഒരു റസിഡൻഷ്യൽ പ്രോപ്പർട്ടി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഇടപാട് ശരിയാക്കുന്നതിന് വേണ്ടിയാണ് ഇവർ പണം ആവശ്യപ്പെട്ടത്. താനൊരു സ്വാധീനമുള്ള വ്യക്തിയാണെന്നും തന്റെ അച്ഛനും സഹോദരിയും മന്ത്രിസഭയിൽ സുപ്രധാന സ്ഥാനങ്ങൾ വഹിക്കുന്നുണ്ടെന്നും അവകാശപ്പെട്ടുകൊണ്ടാണ് പ്രതി ഇരകളെ സമീപിക്കുന്നതെന്ന് ഉറവിടങ്ങൾ വെളിപ്പെടുത്തി. നിരവധി പേരെ ഇവർ പറ്റിച്ചിരുന്നെങ്കിലും ഇത് വരെ ഈ വിവരങ്ങൾ പുറത്ത് വന്നിരുന്നില്ല. എന്നാൽ, സ്ത്രീ അവസാനമായി പണം കൈപ്പറ്റിയ വ്യക്തി തനിക്ക് തന്റെ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ഇവർക്കെതിരെ പരാതി നൽകിയിരുന്നു. ഇതോടെയാണ് ഇവർ നിരവധിപേരെ വഞ്ചിച്ചെന്ന വിവരം പുറത്ത് വരുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB
 
		 
		 
		 
		 
		
Comments (0)