കുവൈത്ത് സിറ്റി: സ്വദേശി വത്കരണത്തിന്റെ ഭാഗമായി കുവൈത്തിൽ 1,800 പ്രവാസി അധ്യാപകരെ kuwaitization കൂടി പിരിച്ച് വിടും. കുവൈത്തി പൗരന്മാരുടെ സേവനം ലഭിക്കുന്ന മുറയ്ക്കാണ് ഇത്തരത്തിൽ പ്രവാസി അധ്യാപകരെ പിരിച്ച് വിടുക. ഇസ്ലാമിക വിദ്യാഭ്യാസം, സാമൂഹിക പഠനം, കമ്പ്യൂട്ടർ, കലാ വിദ്യാഭ്യാസം, സംഗീതം എന്നീ മേഖലകളിൽ നിന്നുള്ള പ്രവാസി അധ്യാപകരെയാണ് പിരിച്ചുവിടുന്നത്. മന്ത്രാലയത്തിലെ പൊതുവിദ്യാഭ്യാസ മേഖല ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ അഡ്മിനിസ്ട്രേഷനിലേക്ക് പേരുകൾ നൽകിയിട്ടുണ്ട്. കുവൈത്ത് സിവിൽ സർവീസ് ബ്യൂറോയുടെ നിർദേശപ്രകാരമാണ് ഇപ്പോൾ ജോലി ചെയ്യുന്ന അധ്യാപകരുടെ സർവീസ് അവസാനിപ്പിക്കുന്നത്. വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുന്നതിനുള്ള നയം നടപ്പാക്കാൻ മൂന്ന് വർഷം മുമ്പ് തന്നെ സിവിൽ സർവീസ് ബ്യൂറോ നിർദേശിച്ചിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1