കുവൈറ്റ് സിറ്റി: കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി മൂന്ന് മയക്കുമരുന്ന് കടത്തുകാരെ chemotherapy drugs നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷൻ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്തുകാരെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടർന്ന് നാർക്കോട്ടിക് കൺട്രോൾ ഈ വ്യക്തികളുടെ ഐഡന്റിറ്റി പരിശോധിക്കുകയും അവരെ അറസ്റ്റ് ചെയ്യാൻ നിയമപരമായ അനുമതി നേടുകയും ചെയ്തു. അരക്കിലോ ക്രിസ്റ്റൽ മെത്ത്, മദ്യം, 200 ഗ്രാം ഹാഷിഷ്, 200 ഗ്രാം കഞ്ചാവ്, 500 ലിറിക്ക ഗുളികകൾ, കലാഷ്‌നിക്കോവ് ബുള്ളറ്റുകൾ, 3 ഡിജിറ്റൽ സ്കെയിലുകൾ എന്നിവ ഒരാളിൽ നിന്ന് കണ്ടെത്തി.1.100 കിലോ ഹാഷിഷ്, 5 ഗ്രാം ക്രിസ്റ്റൽ മെത്ത്, 10 ലിറിക്ക ഗുളികകൾ, മദ്യം, ഡിജിറ്റൽ സ്കെയിൽ എന്നിവയുമായാണ് രണ്ടാമത്തെയാളെ അറസ്റ്റ് ചെയ്തത്. മൂന്നാമത്തെ ആളിൽ നിന്ന് കാൽ കിലോ ഹാഷിഷ്, കാൽ കിലോ മയക്കുമരുന്ന് പൗഡർ, 150 ഗ്രാം ക്രിസ്റ്റൽ മെത്ത്, 38 ലിറിക്ക ഗുളികകൾ, ഡിജിറ്റൽ സ്കെയിൽ എന്നിവ കണ്ടെത്തി. പിടിച്ചെടുത്ത സാധനങ്ങൾക്കൊപ്പം നിയമനടപടി സ്വീകരിക്കാൻ പ്രതികളെ എല്ലാവരെയും ഡ്രഗ്സ് ആൻഡ് ലിക്കർ പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1