കുവൈത്ത് സിറ്റി : കുവൈത്തിൽ വീട്ടുടമക്ക് ഭക്ഷണത്തിൽ മാലിന്യം കലർത്തി നൽകിയ പ്രവാസി വീട്ടുജോലിക്കാരി domestic worker പിടിയിൽ. റുമൈതിയ പ്രദേശത്തുള്ള സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഫിലിപ്പീനോ സ്വദേശിയായ വീട്ടുജോലിക്കാരിയെ ആണ് ഹവല്ലി സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തത്. തനിക്കും കുടുംബത്തിനും വേണ്ടി തയ്യാറാക്കിയ സാൻഡ്‌വിച്ചിൽ വേലക്കാരി മാലിന്യം കലർത്തുന്ന വീഡിയോ ക്ലിപ്പ് സഹിതമാണ് വീട്ടുടമ പരാതി നൽകിയത്. നേരത്തെ വേലക്കാരി തയ്യാറാക്കുന്ന ഭക്ഷണത്തിന് രുചി വ്യത്യാസം അനുഭവപ്പെട്ടതിനെ തുടർന്ന് പാചക റൂമിൽ രഹസ്യ ക്യാമറ സ്ഥാപിച്ചിരുന്നതായും പരാതിക്കാരൻ വ്യക്തമാക്കി. ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ സിയാദ് അൽ ഖത്തീനിന്റെ നിർദേശത്തെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ വേലക്കാരി കുറ്റ സമ്മതം നടത്തുകയും ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1