കുവൈത്തിൽ ഇനി ആഘോഷങ്ങളുടെ കാലം; പുതിയ ഗ്രീൻ ഐലൻഡ് സീസണ് വർണ്ണാഭമായ തുടക്കം

കുവൈത്തിൽ ഇനി വിനോദത്തിന്റെ കാലം. അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ കാർണിവൽ ഗെയിമുകൾ, ഷോപ്പിംഗ്, റീട്ടെയിൽ ഡെസ്റ്റിനേഷനുകൾ എന്നിവ ഉൾപ്പെടുന്ന പുതിയ ഗ്രീൻ ഐലൻഡ് സീസൺ ആരംഭിച്ചു.ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനിയാണ് ഫെബ്രുവരി 12 ഞായറാഴ്ച പുതിയ സീസണ് തുടക്കമിട്ടത്. ഈ വർഷത്തെ ഗ്രീൻ ഐലൻഡ് സീസണിലെ പ്രവർത്തനങ്ങൾ എല്ലാ പൗരന്മാരുടെയും എല്ലാ പ്രായത്തിലുള്ളവരുടെയും അഭിരുചികൾ നിറവേറ്റാൻ കഴിയുന്നതുമാണെന്നാണ് വിലയിരുത്തൽ. ഗ്രീൻ ഐലൻഡ് സീസൺ ഏകദേശം മൂന്ന് മാസത്തോളം നീണ്ട് നിൽക്കും. പ്രവൃത്തി ദിവസങ്ങളിൽ, ഞായർ മുതൽ ബുധൻ വരെ ഉച്ചകഴിഞ്ഞ് 3:00 മുതൽ രാത്രി 11:00 വരെയും, വാരാന്ത്യങ്ങളിൽ, വ്യാഴാഴ്ച മുതൽ ശനി വരെ, രാവിലെ 10:00 മുതൽ രാത്രി 11:00 വരെയും വിനോദ കേന്ദ്രം തുറന്നിരിക്കും. എല്ലാ സന്ദർശകർക്കും ഗ്രീൻ ഐലൻഡിന്റെ വെബ്‌സൈറ്റ് വഴി പ്രവേശന ടിക്കറ്റ് നേടാവുന്നതാണ്. 4 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. കൂടാതെ 5 വയസും അതിൽ കൂടുതലുമുള്ളവർക്കുള്ള ടിക്കറ്റിന്റെ വില രണ്ടര ദിനാർ ആണ്. ഗെയിമുകളിൽ പങ്കെടുക്കുന്നതിനായി പ്രത്യേക ഫീസും നൽകേണ്ടതുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy