കുവൈത്ത് സിറ്റി: യാത്രക്കാരെ ദുരിതത്തിലാക്കി വിമാനം റദ്ദാക്കൽ തുടർക്കഥയാകുന്നു cheapo air. വെള്ളി, തിങ്കൾ ദിവസങ്ങളിലെ ഷെഡ്യൂളുകൾ പൂർണമായും റദ്ദാക്കിയതായാണ് കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചത്. ഫെബ്രുവരി 10ന് കണ്ണൂരിൽനിന്ന് കുവൈത്തിലേക്കും കുവൈത്തിൽനിന്ന് കണ്ണൂരിലേക്കുമുള്ള ഷെഡ്യൂൾ, ഫെബ്രുവരി 13ന് കോഴിക്കോടുനിന്ന് കുവൈത്തിലേക്കും തിരിച്ച് കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്കുമുള്ള ഷെഡ്യൂളുകൾ എന്നിവയാണ് റദ്ദാക്കിയത്. കണ്ണൂരിൽ നിന്ന് വെള്ളിയാഴ്ച പുലർച്ച 4.20ന് പുറപ്പെട്ട് കുവൈത്ത് സമയം ഏഴിനെത്തുന്ന എയർ ഇന്ത്യ എക്സ്പ്രസാണ് റദ്ദാക്കിയത്. കുവൈത്തിൽ നിന്ന് രാവിലെ എട്ടിന് പുറപ്പെട്ട് ഇന്ത്യൻ സമയം 3.05ന് കണ്ണൂരിലെത്തുന്ന വിമാനവും സർവീസ് നടത്തില്ല. കോഴിക്കോടുനിന്ന് തിങ്കളാഴ്ച രാവിലെ 7.40ന് പുറപ്പെട്ട് 10.20ന് കുവൈത്തിൽ എത്തുന്ന വിമാനവും തിരിച്ച് 11.20ന് കുവൈത്തിൽനിന്ന് പുറപ്പെട്ട് 6.45ന് കോഴിക്കോട്ട് എത്തുന്ന വിമാനവും റദ്ദാക്കിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മറ്റൊരു ദിവസത്തേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാമെന്ന് എയർ ഇന്ത്യ യാത്രക്കാരെ അറിയിച്ചിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1