കുവൈറ്റ് സിറ്റി: കുവൈത്തിലെ ഹൈസ്കൂൾ പരീക്ഷകളുടെ ചോദ്യപേപ്പർ ചോർത്തിയ കേസിൽ victoria court പിടിയിലായ 11 പേരുടെ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് നീട്ടി. ഇവരുടെ ചോദ്യം ചെയ്യൽ തുടരാൻ ജഡ്ജി ഉത്തരവിട്ടു. നിലവിൽ സെൻട്രൽ ജയിലിൽ തടവിലാണ് പ്രതികൾ എല്ലാവരും.
അഞ്ച് കുവൈത്ത് പൗരന്മാർ, നാല് ഈജിപ്തുകാർ, ഒരു ജോർദ്ദാൻ പൗരൻ, രണ്ട് സ്ത്രീകൾ എന്നിവരാണ് പ്രതികൾ. അഭിഭാഷകർക്കൊപ്പം കോടതിയിൽ ഹാജരായ പ്രതികൾ എല്ലാവരും കുറ്റം നിഷേധിച്ചു. നേരത്തെ, ഇവർക്കെതിരെ രഹസ്യങ്ങൾ വെളിപ്പെടുത്തൽ, കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1