കുവൈറ്റ് സിറ്റി: കുവൈത്തിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 33 പ്രവാസികൾ അറസ്റ്റിൽ. law ഫഹാഹീൽ ഏരിയയിൽ നടത്തിയ സുരക്ഷാ കാമ്പെയ്‌നിലാണ് ഇത്രയധികം പേർ പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിന്റെ റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷനുകളും ത്രികക്ഷി സംയുക്ത സമിതിയും ചേർന്നാണ് സുരക്ഷാ കാമ്പെയ്‌ൻ നടത്തിയത്. ഇവിടെ നിന്ന് താമസവും തൊഴിൽ നിയമവും ലംഘിച്ചതിന് 26 പ്രവാസികളെ അറസ്റ്റ് ചെയ്തു. അതോടൊപ്പം 4 പേർ ഫർവാനിയ ഏരിയയിൽ നിന്നും അറസ്റ്റിലായി. 3 മുബാറക്കിയയിൽ നിന്ന് മൂന്ന് പേരും പിടിയിലായി. നിയമനടപടികൾ സ്വീകരിക്കുന്നതിനായി പിടിയിലായ എല്ലാവരെയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1