മനാമ: ബഹ്‌റൈനില്‍ കുവൈത്ത് എംബസി ജീവനക്കാരനായ മലയാളി യുവാവ് മരിച്ചു. expat കൊച്ചുകടവ് സ്വദേശി സെമീര്‍ ആണ് മരിച്ചത്. 40വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. പതിനാല് വര്‍ഷത്തിലെറെയായി ബഹ്‌റൈനില്‍ കുവൈത്ത് എംബസിയിൽ ജോലി ചെയ്ത് വരികയായിരുന്നു. അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് വന്നിട്ട് മൂന്ന് ദിവസം കഴിയുന്നതിന് മുമ്പാണ് മരണം സംഭവിച്ചത്. മൃതദേഹം സല്‍മാനിയ മോര്‍ച്ചറിയിലേക്ക് മാറ്റി. കുവൈത്ത് എംബസിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് അയക്കുവാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1