കുവൈത്ത് സിറ്റി; കുവൈത്തിൽ ഒരു മാസത്തിനിടെ 2,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ my driver റദ്ദാക്കി. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. റദ്ദാക്കപ്പെട്ട ലൈസൻസുകൾ അധികൃതരെ തിരികെ ഏൽപ്പിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം ആവശ്യപ്പെട്ടു. . ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കാത്തതിനാലാണ് ഇത്രയധികം പ്രവാസികളുടെ ലൈസൻസുകൾ റദ്ദാക്കിയതെന്നും അധികൃതർ വ്യക്തമാക്കി. ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ള പ്രവാസികളുടെ പട്ടിക ട്രാഫിക് വിഭാഗം അവലോകനം ചെയ്യുന്നത് തുടരുകയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1