കുവൈത്ത് സിറ്റി; കുവൈത്തിൽ അധികൃതർ 115,000 മദ്യക്കുപ്പികൾ നശിപ്പിച്ചു. അന്തിമ ജുഡീഷ്യൽ liquor തീരുമാനങ്ങളുടെയും വിധികളുടെയും ഭാഗമായാണ് മദ്യക്കുപ്പികൾ നശിപ്പിച്ചത്. വിവിധ അവസരങ്ങളിൽ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പിടിച്ചെടുത്ത മദ്യക്കുപ്പികളാണ് നിലവിൽ നശിപ്പിച്ചത്. മദ്യക്കുപ്പികൾ നശിപ്പിക്കുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനുമായി ഒരു കമ്മിറ്റി രൂപീകരിച്ചാണ് നടപടികൾ പൂർത്തിയാക്കിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെയും മുനിസിപ്പാലിറ്റിയുടെയും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിന്റെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് ഈ കമ്മറ്റി രൂപീകരിച്ചത്. പബ്ലിക് പ്രോസിക്യൂഷന്റെ മേൽനോട്ടത്തിലാണ് കമ്മറ്റി മദ്യക്കുപ്പികൾ നശിപ്പിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1