കുവൈത്ത് സിറ്റി: കുവൈത്തിൽ ജ്വല്ലറികളിൽ പഴയ മുദ്ര പതിപ്പിച്ച ആഭരങ്ങൾക്ക് പകരം gold shop പുതിയ ഹാൾ മാർക്ക് പതിപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടി. മെയ് 30 വരെയാണ് സമയ പരിധി നീട്ടിയത്. വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്. സ്വർണാഭരണങ്ങളിൽ പുതിയ ഹാർമാർക്ക് പതിപ്പിക്കുന്നതിനായി വാണിജ്യ മന്ത്രായത്തിന്റെ അപ്പോയിൻമെന്റ് നേടണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടർ സെക്രട്ടറി വ്യക്തമാക്കി. പഴയ ആഭരണങ്ങളുടെ കൃത്യമായ അളവ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യുകയും വേണം. പഴയ മുദ്രകളുള്ള ആഭരണങ്ങളുടെ വില്പനയും ഉപഭോക്താക്കളുടെ പേര് വിവരങ്ങളും രജിസ്റ്ററിൽ പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കുകയും വേണം. പുതിയ മുദ്ര പതിപ്പിക്കുന്ന കൃത്യമായ തിയ്യതി സ്ഥാപനപനത്തിന് മുമ്പിൽ പരസ്യപ്പെടുത്തിയിട്ടുണ്ടെന്ന് ഉടമകൾ ഉറപ്പാക്കുകയും വേണം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1