കുവൈത്ത് സിറ്റി; ഫിലിപ്പീൻസിൽ നിന്നുള്ള തൊഴിലാളികൾ കുവൈത്തിലേക്ക് ജോലിക്കായി domestic worker എത്തുന്നതിന് താത്കാലികമായി വിലക്കേർപ്പെടുത്തി ഫിലിപ്പീൻസ് കുടിയേറ്റ തൊഴിലാളി വകുപ്പ്. കുടിയേറ്റ തൊഴിലാളികളുടെ വകുപ്പ് (ഡിഎംഡബ്ല്യു) സെക്രട്ടറി സൂസൻ ഓപ്ലെയാണ് ഇക്കാര്യം അറിയിച്ചത്. കുവൈത്തിലേക്ക് ജോലി തേടി ആദ്യമായി എത്തുന്നവർക്കാണ് ഫിലിപ്പീൻസ് വിലക്ക് ഏർപ്പെടുത്തുന്നത്. പ്രധാനമായും വീട്ടുജോലികൾക്കായി എത്തുന്ന ഗാർഹിക തൊഴിലാളികൾക്കാണ് വിലക്ക് ഉണ്ടാവുക. ഫിലിപ്പീൻസും കുവൈത്തും തമ്മിൽ വരാനിരിക്കുന്ന ഉഭയകക്ഷി ചർച്ചകളുടെ ഫലമായി സുപ്രധാനമായ പരിഷ്കാരങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതുവരെ ഈ വിലക്ക് തുടരുമെന്നും കുടിയേറ്റ തൊഴിലാളി വകുപ്പ് അണ്ടർസെക്രട്ടറി മരിയ അന്തോനെറ്റ് വെലാസ്കോ-അലോൺസ് സെനറ്റ് കമ്മിറ്റികളുടെ സംയുക്ത ഹിയറിംഗിൽ പറഞ്ഞതായും സൂസൻ വ്യക്തമാക്കി. കുവൈത്തിൽ നിലവിൽ ഫിലിപ്പീൻ ഗാർഹിക തൊഴിലാളികൾക്കുള്ള നിരോധനം നിലവിൽ വന്നതായും അവർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1