കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമലംഘങ്ങൾക്ക് അറസ്റ്റിലായ 20 പ്രവാസികളെ സുരക്ഷാ അധികാരികൾക്ക് കൈമാറി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ആണ് ഇക്കാര്യം അറിയിച്ചത്.ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാൻ ശ്രമിച്ച 5 പേർ ഉൾപ്പെടെയുള്ളവരെയാണ് കൈമാറിയത്. കൈക്കൂലി ആരോപിച്ച് അറസ്റ്റിലായവരിൽ വിവിധ രാജ്യക്കാരുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്മെന്റ് വ്യക്തമാക്കി. മറ്റു പ്രതികൾ താമസ, തൊഴിൽനിയമം ലംഘിക്കൽ, വ്യാജ സർവിസ് ഓഫിസ് നടത്തൽ, നിയമലംഘകർക്ക് അഭയം നൽകൽ എന്നിങ്ങനെ വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണ് . ഇതിൽ നാല് പ്രതികളെ ജഹ്റ ഇൻഡസ്ട്രിയൽ ഏരിയയിൽനിന്നാണ് പിടികൂടിയത്. വ്യാജ സർവിസ് ഓഫിസ് നടത്തിയതിന് രണ്ടുപേരും അറസ്റ്റിലായി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1