കുവൈത്ത് സിറ്റി : സൗരോർജ്ജം ഉപയോഗിച്ച് വൈദ്യുതി പ്രവർത്തിപ്പിക്കുന്നതിനുള്ള സ്മാർട് ഫോൺ best electric ആപ്പ് പുറത്തിറക്കാനൊരുങ്ങി കുവൈത്ത്. ഈ ആപ്പ് ഉപയോഗിച്ച് വീടുകളിലിരുന്നു കൊണ്ട് കൃഷിയിടങ്ങളിലും ചാലറ്റുകളിലും മറ്റ് ആവശ്യമായ സ്ഥലങ്ങളിലും സൗരോർജ്ജം ഉപയോഗിച്ചുള്ള വൈദ്യുതി പ്രവർത്തിപ്പിക്കാൻ സാധിക്കും. അൽ ഉജൈരി സയന്റിഫിക് സെന്റർ ഡയറക്ടർ ജനറൽ യൂസഫ് അൽ ഉജൈരിയാണ് ഇക്കാര്യം അറിയിച്ചത്. സ്വിസ് കമ്പനിയുമായി സഹകരിച്ചാണ് ആപ്പ് നിർമ്മിക്കുന്നത്. വൈദ്യുതി ഉപഭോഗം കുറക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും പിന്തുണ നൽകുന്ന രീതിയിലാണ് നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനും ശരിയായ ദിശ നിർണ്ണയിക്കുന്നതിനും ആപ്ലിക്കേഷനിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ഉപയോക്താവിനെ സഹായിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1