കുവൈത്ത് സിറ്റി; കുവൈത്തിൽ 6 നില കെട്ടിടത്തിൽ തീപിടുത്തം. ഞായറാഴ്ച പുലർച്ചെ fire force ജിലീബ് അൽ ഷുയൂഖിലെ ആറ് നിലകളുള്ള കെട്ടിടത്തിലാണ് തീ പടർന്നത്. കുവൈത്ത് ഫയർ ഡിപ്പാർട്ട്മെന്റ് തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തെക്കുറിച്ച് സെൻട്രൽ കമാൻഡിന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ജ്ലീബ് അൽ-ഷുയൂഖ്, അർദിയ എന്നിവിടങ്ങളിൽ നിന്നുള്ള സുരക്ഷ ടീമുകൾ സംഭവസ്ഥലത്തെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയുമായിരുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നതെന്നും കെട്ടിടം ഒഴിപ്പിക്കുകയും ആർക്കും പരിക്കേൽക്കാതെ തീ അണയ്ക്കുകയും ചെയ്തതായി കുവൈത്ത് ഫയർ ഫോഴ്സിലെ പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1