കുവൈത്ത് സിറ്റി; കുവൈറ്റ് വിസ ആപ്പ് ഉടൻ പുറത്തിറക്കും. പ്രവാസികളുടെ രാജ്യത്തേക്കുള്ള വ്യാജ എൻട്രികൾ visa app , വ്യാജരേഖ ചമയ്ക്കൽ, തട്ടിപ്പുകൾ എന്നിവ അവസാനിപ്പിക്കുക, തൊഴിലാളിയുടെ സ്മാർട്ട് ഐഡന്റിറ്റി മൈ അപ്ലിക്കേഷനിൽ ഉൾപ്പെടുത്തുക, കുവൈറ്റി കുടുംബങ്ങളെ സംരക്ഷിക്കുക, റെസിഡൻസി വ്യാപാരത്തെ ചെറുക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഈ പുതിയ ആപ്പ് വരുന്നത്. ആപ്പ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഗവൺമെൻറ് കമ്മ്യൂണിക്കേഷൻ സെന്ററാണ് അറിയിച്ചത്. ക്രിമിനൽ പശ്ചാത്തലം ഉള്ളവരുടെയും പകർച്ചവ്യാധികൾ വ്യാപിച്ചവരുടെയും പ്രവേശനം പരിമിതപ്പെടുത്തുക എന്നതും ആപ്പ് പുറത്തിറക്കുന്നതിന്റെ മറ്റൊരു ഉദ്ദേശം. ഇത് വഴി രാജ്യത്തേക്ക് പുതുതായി വരുന്ന തൊഴിലാളികൾക്ക് വിമാനത്തിൽ കയറുന്നതിനും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും മുമ്പായി തന്നെ എൻട്രി വിസയുടെ സാധുത ഉറപ്പ് വരുത്താൻ സാധിക്കും. ഇത് വഴി സ്വദേശി വീടുകളിൽ വിവിധ വിദഗ്ദ ജോലികൾക്കായി പോകുന്ന തൊഴിലാളികളുടെ പ്രസ്തുത ജോലിയുമായി ബന്ധപ്പെട്ട നൈപുണ്യം ഉൾപ്പെടെയുള്ള വിവരങ്ങൾ വീട്ടുടമക്ക് കാണാൻ സാധിക്കും. ആഭ്യന്തരമന്ത്രി അഹമ്മദ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള ഡെമോഗ്രാഫിക്സ് ആൻഡ് ലേബർ മാർക്കറ്റ് ഡെവലപ്മെൻറ് എന്ന സമിതിയാണ് ആപ്പ് പുറത്തിറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തത്. മാനവ ശേഷി പൊതു സമിതി അധികൃതരുടെ സഹകരണത്തോടെയാണ് പുതിയ പദ്ധതി നടപ്പിലാക്കുക.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1