ക്യാൻസർ രോഗിയായ യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. മീനക്ഷി സെൻഗുപ്ത എന്ന cheapo air യുവതിക്കാണ് ദുരനുഭവം. എഎ293 വിമാനത്തിൽ ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്കായിരുന്നു മിനാക്ഷി ടിക്കറ്റെടുത്തത്. ക്രൂ നിർദേശങ്ങൾ പാലിച്ചില്ലെന്നാരോപിച്ചാണ് യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടത്. വിമാനത്തിൽ കയറിയ യുവതിയോടെ കയ്യിലുള്ള ബാഗ് മുകളിലേക്ക് എടുത്ത് വെക്കാൻ അധികൃതർ ആവശ്യപ്പെട്ടെങ്കിലും കുറച്ച് നാളുകൾ മുൻപ് ശസ്ത്രക്രിയയ്ക്ക് വിധേയയായതിനാൽ അത് തനിയെ ചെയ്യാൻ മീനാക്ഷിക്ക് സാധിക്കുമായിരുന്നില്ല. ഇക്കാര്യം അധികൃതരോട് പറയുകയും ബാഗ് എടുത്ത് വയ്ക്കാൻ തന്നെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ അങ്ങനെ ചെയ്യാൻ ഇത് എന്റെ ജോലി അല്ലെന്നായിരുന്നു വിമാന അധികൃതർ യുവതിക്ക് നൽകിയ മറുപടി. അതിന് ശേഷം യുവതിയോട് വിമാനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. അഞ്ച് പൗണ്ടിൽ കൂടുതൽ ഭാരമുള്ള ബാഗ് എടുത്തുവയ്ക്കാൻ സഹായം ചോദിച്ചപ്പോൾ തന്നോട് മോശമായി പെരുമാറിയെന്നും വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്നും കാണിച്ച് ഇവർ അമേരിക്കൻ എയർലൈൻസിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം, സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഡിജി അരുൺ കുമാർ വ്യക്തമാക്കി. വിമാനക്കമ്പനിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1