കുവൈറ്റ്; കുവൈത്തിൽ സ്വദേശി വത്കരണ നടപടികൾ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി സഹകരണ മേഖലയിൽ kuwaitization സ്വദേശികൾക്ക് ആകർഷകമായ വേതനത്തോട് കൂടി 3000 തൊഴിലവസരങ്ങൾ നൽകാൻ തീരുമാനമായി. ജനസംഖ്യാ ശാസ്ത്ര ഭേദഗതി സമിതിയുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. രാജ്യത്ത് വിവിധ മേഖലകളിൽ സ്വദേശി വൽക്കരണം ത്വരിതപ്പെടുത്തുവാൻ ലക്ഷ്യമിട്ടു കൊണ്ടാണ് ജനസംഖ്യാ ശാസ്ത്ര ഭേദഗതി സമിതി രൂപീകരിച്ചത്. സമിതിയുടെ ആദ്യ യോഗമാണ് കഴിഞ്ഞ ദിവസം ചേർന്നത്. യോഗത്തിൽ, ഡയറക്ടർ ബോർഡുകളിൽ നിന്ന് വിരമിച്ചവരെ നിയമിക്കുന്നതിനായി ഉപദേശക തസ്തികകൾ രൂപീകരിക്കുവാനും എല്ലാ നേതൃസ്ഥാനങ്ങളിലും കുവൈത്തി വൽക്കരണം ത്വരിതപ്പെടുത്തുവാനും സഹകരണ സ്ഥാപനങ്ങളോട് നിർദേശിക്കാൻ തീരുമാനമായി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1