കുവൈത്ത് സിറ്റി; കുവൈത്തിൽ വാഹനാപകടത്തിൽ ഒരു മരണം. മുബാറക് അൽ കബീർ പ്രദേശത്താണ് kuwait police വാഹനങ്ങൾ കൂട്ടിയിടിച്ചത്. വ്യാഴാഴ്ചയാണ് അപകടം നടന്നതെന്നും, അപകടം സംഭവിച്ചതായി സെൻട്രൽ ഓപ്പറേഷൻ വിഭാഗത്തിൽ വിവരം ലഭിക്കുകയായിരുന്നു എന്നും ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻ ആൻഡ് മീഡിയ വിഭാഗമാണ് അറിയിച്ചത്. തുടർന്ന് ക്വാറ സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘം രക്ഷാപ്രവർത്തനത്തിനായി സംഭവ സ്ഥലത്തേക്ക് തിരിച്ചെങ്കിലും അപ്പോളേക്കും ഒരാളുടെ മരണം സംഭവിച്ചിരുന്നു. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നും അഗ്നിരക്ഷാ സംഘം വ്യക്തമാക്കി. തുടർന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തുവെന്നും ജനറൽ ഫയർഫോഴ്സ് അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1