കുവൈറ്റ്; കുവൈറ്റിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഫിലിപ്പിനോ വനിതാ ഗാർഹിക തൊഴിലാളിയുടെ bloody money കുടുംബം ബ്ലഡ് മണി വാദ്ഗാനം നിരസിച്ചതായി റിപ്പോർട്ട്. കുടുംബം ഒരു തുകയും സ്വീകരിക്കില്ലെന്ന് കൊല്ലപ്പെട്ട ജൂലിബി റണാറയുടെ പിതാവ് വ്യക്തമാക്കി. ഫിലിപ്പിനോ സെനറ്റർ റാഫി ടൾഫോയാണ് ഇക്കാര്യം അറിയിച്ചത്. “എന്റെ മകളുടെ ജീവന് പകരം എത്ര പണം കൊടുത്താലും കഴിയില്ല. ഒരു ഒത്തുതീർപ്പും സ്വീകരിക്കാതെ ഞങ്ങൾ നീതി ലഭിക്കാൻ കാത്തിരിക്കുകയാണ്“, റണാരയുടെ പിതാവ് ഇങ്ങനെ പറഞ്ഞതായി ടൾഫോ ഫിലിപ്പീൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു കുറ്റവാളി അല്ലെങ്കിൽ അവന്റെ കുടുംബം ഇരയുടെ കുടുംബത്തിന് നൽകുന്ന സാമ്പത്തിക നഷ്ടപരിഹാരമാണ് (ബ്ലഡ് മണി )അഥവാ രക്തപ്പണം. കുവൈത്തിൽ തന്റെ തൊഴിൽ ഉടമയുടെ മകനാണ് റണാരയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചത്. യുവതി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നതായും ഗർഭിണിയാണെന്നും പിന്നീട് നടത്തിയ പരിശോധനകളിൽ വ്യക്തമായിരുന്നു. സംഭവത്തിൽ 17കാരനായ പ്രതി പിടിയിലായിട്ടുണ്ട്. കുവൈറ്റിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ജനുവരി 27നാണ് റാണാറയുടെ മൃതദേഹം ഫിലിപ്പീൻസിലെത്തിയത്. കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അബ്ദുല്ല അൽ ജാബർ അൽ സബാഹ് രണാരയുടെ കൊലപാതകത്തെ അപലപിച്ചെങ്കിലും രക്തപ്പണം വാഗ്ദാനം ചെയ്തതായി സ്ഥിരീകരിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg