പ്രവാസി മത്സ്യത്തൊഴിലാളികൾക്ക് കുവൈത്തിലേക്ക് പ്രവേശന വിസ അനുവദിക്കണമെന്ന് fishermansfriends കുവൈത്ത് മത്സ്യത്തൊഴിലാളി യൂണിയൻ മേധാവി ധാഹർ അൽ സുവയാൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. മത്സ്യബന്ധന മേഖലയ്ക്ക് കൂടുതൽ മത്സ്യബന്ധന തൊഴിലാളികളെ ആവശ്യമുണ്ടെന്നും അതിനാൽ പ്രവാസി മത്സ്യത്തൊഴിലാളികൾക്ക് പ്രവേശന വിസ നൽകുന്നത് ആലോചിക്കണമെന്നും അൽ-സുവായൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ-ഖാലിദിനോട് ആവശ്യപ്പെട്ടു. മത്സ്യബന്ധന മേഖല വലിയ പ്രതിസന്ധിയിലാണെന്നും, പ്രാദേശിക വിപണിയിൽ തൊഴിലാളികളെ ലഭിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി മത്സ്യബന്ധന തൊഴിലാളികൾ രാജ്യത്ത് നിന്ന് നാട്ടിലേക്ക് പോയെന്നും പലർക്കും മടങ്ങി വരാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിൽ മത്സ്യബന്ധന മേഖല വലിയ തൊഴിലാളി ക്ഷാമം നേരിടുകയാണ്. യൂണിയനിലെ നിരവധി അംഗങ്ങൾ പുതിയ വർക്ക് പെർമിറ്റിന് അപേക്ഷിച്ചിട്ടുണ്ടെങ്കിലും മന്ത്രാലയം അത് നിരസിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സ്യബന്ധന തൊഴിലാളികൾക്ക് പുതിയ തൊഴിൽ പെർമിറ്റുകൾ അനുവദിക്കണമെന്നും അതുവഴി അവർക്ക് ജോലി പുനരാരംഭിക്കാനും പ്രാദേശിക വിപണിയിൽ മത്സ്യം വിതരണം ചെയ്യാനും ഭക്ഷ്യ സുരക്ഷാ സംവിധാനത്തെ പിന്തുണയ്ക്കാനും കഴിയുമെന്നും അദ്ദേഹം മന്ത്രിയോട് അഭ്യർത്ഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg