കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു. കോഴിക്കോട് എലത്തൂർ സ്വദേശി expat ജയപ്രകാശ്.പി ആണ് മരിച്ചത്. 70 വയസ്സായിരുന്നു. മുബാറക് ആശുപത്രിയിലായിരുന്നു അന്ത്യം. കുവൈത്ത് കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) സാൽമിയ ഏരിയ ട്രഷററും സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെംബറുമായിരുന്ന. ഭാര്യ ലസിത ജയപ്രകാശ് (ദാറുൽ ഷിഫാ ഹവല്ലി) മക്കൾ : ദിവ്യ ജയപ്രകാശ്(കുവൈത്ത് ), ദീപ്തി ജയപ്രകാശ് (മെഡിസിൻ പി.ജി.വിദ്യാർത്ഥിനി, ഇന്ത്യ), കാവ്യ ജയപ്രകാശ് (വിദ്യാർത്ഥിനി, അമേരിക്ക). സംസ്കാരം കുവൈത്തിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 55067272 എന്ന നമ്പറിൽ ബന്ധപ്പെടാം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg