ന്യൂഡൽഹി: ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് 55 യാത്രക്കാരെ കയറ്റാതെ പറന്നുയർന്ന സംഭവത്തിൽ go first international flights ഗോ ഫസ്റ്റ് വിമാനക്കമ്പനിക്കെതിരെ നടപടി. സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ (ഡിജിസിഎ) വിമാനക്കമ്പനിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി. ജനുവരി 9 ന് ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ജി 8 116 ഗോ ഫസ്റ്റ് വിമാനത്തിൽ കയറേണ്ടിയിരുന്ന യാത്രക്കാർ പാസഞ്ചർ കോച്ചിൽ നിൽക്കവെയാണ് വിമാനം പുറപ്പെട്ടത്. ഇതിനു പിന്നാലെ യാത്രക്കാർ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപക പരാതി ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയേയും ടാഗ് ചെയ്തുകൊണ്ടായിരുന്നു ട്വീറ്റുകൾ പലതും. സംഭവത്തിൽ വിമാനക്കമ്പനിക്ക് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. നോട്ടീസിന് വിമാനക്കമ്പനി നൽകിയ മറുപടി വിശദമായി പരിശോധിച്ചശേഷമാണ് പിഴ ചുമത്തിയത്. വിമാനത്തിൽ യാത്രക്കാരെ കയറ്റുന്നത് സംബന്ധിച്ച് ജീവനക്കാരും വിമാനത്താവള ടെർമിനൽ കോ-ഓർഡിനേറ്ററും തമ്മിൽ ആശയവിനിമയം നടത്തുന്നതിലുണ്ടായ വീഴ്ച അടക്കമുള്ളവ മൂലമാണ് യാത്രക്കാരെ കയറ്റാതെ പോകേണ്ടിവന്നതെന്ന് ഗോ ഫസ്റ്റ് വിശദീകരണം നൽകിയിരുന്നു. എന്നാൽ ഗ്രൗണ്ട് ഹാൻഡ്‌ലിങ് അടക്കമുള്ളവ വേണ്ടരീതിയിൽ ക്രമീകരിക്കുന്നതിൽ വിമാനക്കമ്പനിയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി ഡിജിസിഎ കണ്ടെത്തി. സി എ ആർ സെക്ഷൻ 3, സീരീസ് സി, പാർട്ട് 2 ലെ 9, 13 എന്നിവയിൽ വ്യക്തമാക്കിയിട്ടുള്ള വ്യവസ്ഥകൾ പാലിക്കുന്നതിൽ എയർലൈൻസ് കമ്പനി പരാജയപ്പെട്ടു എന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX