കുവൈറ്റ് സിറ്റി: കുവൈറ്റിൽ യുവതി ശ്വാസം മുട്ടി മരിച്ചു. തണുപ്പകറ്റാനായി ഇവർ ചാർക്കോൾ charcoal grill കത്തിച്ചിരുന്നു ഈ പുക ശ്വസിച്ചതാണ് മരണത്തിന് കാരണമെന്നാണ് നിഗമനം. കബദിലാണ് സംഭവം നടന്നത്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് വിവരം. അടച്ചിട്ട മുറിക്കുള്ളിൽ കിടക്കയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയുടെ ഒരു മൂലയിൽ ചാർക്കോൾ കത്തിച്ച നിലയിലായിരുന്നു ഇതോടെയാണ് ഈ പുക ശ്വസിച്ചതാകാം മരണ കാരണമെന്ന നിഗമനത്തിലെത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ പാരാമെഡിക്കുകളിൽ നിന്ന് റിപ്പോർട്ട് ലഭിച്ച ഉടനെ സുരക്ഷാ സംഘം സ്ഥലത്ത് എത്തിയെങ്കിലും യുവതി അപ്പോളേക്കും മരിച്ചിരുന്നു. മൃതദേഹം പരിശോധനയ്ക്കായി ഫോറൻസിക് വിഭാഗത്തിന് അയച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX