കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലിയിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് കട കത്തി നശിച്ചു. റസിഡൻഷ്യൽ കെട്ടിടത്തിലെ കടയിലാണ് തീപടർന്നത്. ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക്ക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. സെൻട്രൽ ഓപറേഷൻസ് വിഭാഗത്തിനാണ് തീപിടുത്തമുണ്ടായതായി റിപ്പോർട്ട് ലഭിച്ചത്. ഉടൻ തന്നെ ഹവല്ലി, സാൽമിയ ഫയർ സെന്ററുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി. കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചശേഷം തീയണച്ചതായി അഗ്നിശമന വൃത്തങ്ങൾ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX