ഗൂഗിൾ പേ ഇലക്ട്രോണിക് പേയ്‌മെന്റ് സേവനം മാർച്ചോടെ കുവൈറ്റിൽ പ്രവർത്തനം ആരംഭിക്കുമെന്ന് android pay app സൂചന. പ്രാദേശിക അറബിക് ദിനപത്രമാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ഹുവായ് ഫോണുകൾ, ഗൂഗിൾ പിക്സൽ, ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന മറ്റ് അനുയോജ്യമായ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ ആൻഡ്രോയിഡ് ഉപകരണം ഉപയോഗിച്ച് ഗൂഗിൾ പേ സേവനം ആരംഭിക്കുന്നതിന് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് 3 ബാങ്കുകൾക്ക് ആവശ്യമായ അനുമതി നൽകി എന്നാണ് വിവരം. ലൈസൻസുള്ള ബാങ്കുകൾ മാർച്ച് ആദ്യം ഗൂഗിൾ പേ സേവനം സജീവമാക്കാൻ തുടങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇലക്ട്രോണിക് പേയ്‌മെന്റിനായുള്ള “സാംസങ് പേ”, “ആപ്പിൾ പേ” സേവനങ്ങൾ കുവൈറ്റിൽ ഇതിനകം തന്നെ സജീവമാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX