കുവൈറ്റ് സിറ്റി: കുവൈത്തിലെ സാൽമി റോഡിൽ ഏഷ്യക്കാരിയായ യുവതിയുടെ തല തകർത്ത നിലയിൽ കത്തിക്കരിഞ്ഞ expat മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. സംഭവത്തിൽ 17കാരനായ കുവൈത്ത് പൗരനായ പ്രതി അറസ്റ്റിലാവുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇപ്പോളിതാ, മരിച്ച യുവതി ഗർഭിണിയായിരുന്നെന്ന വിവരമാണ് പുറത്ത് വരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇര ഗർഭിണിയാണെന്നും പ്രതിയുമായി സാമ്പിളുകൾ പൊരുത്തപ്പെടുന്നതായും കണ്ടെത്തി. ഫിംഗർപ്രിന്റ് ഡാറ്റാബേസ് അനുസരിച്ച് മരിച്ച യുവതി ഫിലിപ്പിനോ സ്വദേശി ആണെന്ന് കണ്ടെത്തി. അതോടൊപ്പം തന്നെ, സംഭവത്തിന് ശേഷം യുവതിയുടെ സ്പോൺസർ ഒളിവിൽ പോയതിന് കേസ് രജിസ്റ്റർ ചെയ്തു. ഇക്കാര്യത്തിൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX