കുവൈത്തിൽ ആധുനിക എയർ കണ്ടീഷൻഡ് ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു. ഹവല്ലി ഗവർണറും redbus online അസിമയുടെ ആക്ടിംഗ് ഗവർണറുമായ അലി അൽ-അസ്ഫർ ഹവല്ലിയിൽ പൊതുജനങ്ങൾക്കായുള്ള ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. ബസ് വെയിറ്റിംഗ് ഷെൽട്ടറിൽ യാത്രക്കാർക്ക് പ്രവേശിക്കാൻ ഇലക്ട്രോണിക് വാതിലും ഉള്ളിൽ ഇരിപ്പിട സൗകര്യമുണ്ട്. വേനൽക്കാലത്ത് സ്റ്റേഷൻ തണുപ്പിക്കാൻ പ്രവർത്തിക്കുന്ന എയർ കണ്ടീഷനിംഗ് സംവിധാനവും സുരക്ഷ നിലനിർത്താൻ ഒരു നിരീക്ഷണ ക്യാമറയും ഇതിലുണ്ട്. പൊതുഗതാഗത സ്റ്റേഷനുകൾ വികസിപ്പിക്കുന്നതിനും റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും ഗവർണറേറ്റിലെ മറ്റെല്ലാ മേഖലകളിലും ഈ മാതൃക പിന്തുടരേണ്ടത് പ്രധാനമാണ്,” ആധുനിക ബസ് വെയ്റ്റിംഗ് ഷെൽട്ടർ ഉദ്ഘാടനം ചെയ്ത ശേഷം ഗവർണർ പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX