mini cooper convertibleകുവൈത്തിൽ മഴ തുടരുന്നു; വാഹനമോടിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

മഴക്കാലത്ത് റോഡ് വഴിതിരിച്ചുവിടുന്ന സാഹചര്യത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ mini cooper convertible പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം എല്ലാ വാഹനമോടിക്കുന്നവരോടും അഭ്യർത്ഥിച്ചു. മഴക്കാലത്ത് പെട്ടെന്ന് നിർത്തുമ്പോൾ കൂട്ടിയിടിക്കാതിരിക്കാൻ ഓരോ വാഹനങ്ങൾക്കുമിടയിൽ സുരക്ഷിതമായ അകലം പാലിക്കേണ്ടതിന്റെ ആവശ്യകതകൾ മന്ത്രാലയം ഓർമ്മിപ്പിച്ചു. സീറ്റ് ബെൽറ്റ് ഉറപ്പാക്കുക, അമിതവേഗത പാടില്ല, ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കാതിരിക്കുക, കുട്ടികൾ പിൻസീറ്റിൽ ഇരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, വെള്ളക്കെട്ടുള്ള റോഡുകളിൽ വാഹനമോടിക്കുന്നത് ഒഴിവാക്കുക എന്നീ നിർദേശങ്ങളാണ് മന്ത്രാലയം നൽകിയിരിക്കുന്നത്. കാലാവസ്ഥാ സാഹചര്യങ്ങളും അനുബന്ധ മുന്നറിയിപ്പുകളും സംബന്ധിച്ച ഔദ്യോഗിക മാധ്യമങ്ങളും വാർത്തകളും പിന്തുടരാൻ എല്ലാവരോടും ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy