കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി യുവതിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. kuwait police ഫിലിപ്പീൻസ് സ്വദേശിനിയാണ് പരാതി നൽകിയത്. പരമ്പരാഗത കുവൈറ്റ് വസ്ത്രം ധരിച്ച ഒരാളാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് അവർ പറഞ്ഞു. താൻ ഒരു ഡിറ്റക്ടീവാണെന്ന് പറഞ്ഞ പ്രതി തന്റെ ഐഡന്റിറ്റി ചോദിക്കുകയും പിന്നീട് കാറിൽ കയറാൻ നിർബന്ധിക്കുകയുമായിരുന്നു. കാറിൽ കയറിയ ശേഷം ഫിൻറാസിലെ വിദൂര പ്രദേശത്തേക്ക് കൊണ്ടു പോകുകയും മർദ്ദിക്കുകയും ചെയ്തെന്നും യുവതി പരാതിയിൽ പറയുന്നു. തുടർന്ന് ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി വ്യക്തമാക്കി. പീഡനത്തിന് ശേഷം പ്രതി യുവതിയെ വഴിയിൽ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടുപോകലിനും ലൈംഗിക പീഡനത്തിനും ക്രിമിനൽ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. സ്ഥലത്തിന് സമീപമുള്ള നിരീക്ഷണ ക്യാമറകളിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് പൊലീസിന്റെ നീക്കം. ഇരയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും മറ്റ് തെളിവുൾ ശേഖരിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7