അബുദാബി: നിരവധി പ്രവാസികളുടെ ജീവിതം മാറ്റി മറിച്ച അബുദാബി ബിഗ് ടിക്കറ്റിലൂടെ വിജയിക്കാന്‍ ഇനി ഇരട്ടി സാധ്യതകള്‍ big ticket lottery ഇക്കുറി രണ്ട് റാഫിള്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കുന്നു എന്നതാണ് പ്രത്യേകത. ബിഗ് ടിക്കറ്റിന്റെ ബിഗ് ഫെസ്റ്റീവ് വീക്കിലൂടെ രണ്ട് റാഫിള്‍ ടിക്കറ്റുകള്‍ എടുക്കുന്നവർക്കാണ് ഈ ഭാഗ്യം ലഭിക്കുന്നത്. ഡിസംബര്‍ 25ന് രാവിലെ 10 മണി മുതല്‍ ഡിസംബര്‍ 31ന് രാത്രി 11.59 വരെയാണ് ബിഗ് ഫെസ്റ്റീവ് വീക്ക് കാലയളവ്. ഇതിലൂടെ 3.5 കോടി ദിര്‍ഹം (70 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. അതോടൊപ്പം തന്നെ ഈ കാലയളവില്‍ വാങ്ങുന്ന ടിക്കറ്റുകള്‍ ഈ മാസത്തെ അവസാന പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യപ്പെടുകയും ചെയ്യും. ഇതിലൂടെ 1 കിലോഗ്രാം 24 കാരറ്റ് സ്വര്‍ണം നേടാനുള്ള അവസരവും സ്വന്തമാക്കാൻ സാധിക്കും. ജനുവരി മൂന്നിന് യുഎഇ സമയം രാത്രി 7.30നാണ് ബിഗ് ടിക്കറ്റിന്‍റെ അടുത്ത തത്സമയ നറുക്കെടുപ്പ് നടക്കുക. 3.5 കോടി ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസിന് പുറമെ രണ്ടാം സമ്മാനമായി 10 ലക്ഷം ദിര്‍ഹവും മൂന്ന് ഭാഗ്യശാലികള്‍ക്ക് 100,000 ദിര്‍ഹം വീതവും സമ്മാനമായി ലഭിക്കുന്നു. ബിഗ് ടിക്കറ്റ് വെബ്‌സൈറ്റ് വഴിയോ അബുദാബി, അല്‍ ഐന്‍ വിമാനത്താവളങ്ങളിലുള്ള കൗണ്ടറുകള്‍ സന്ദര്‍ശിച്ചോ ടിക്കറ്റുകള്‍ വാങ്ങാം. വിജയികളാകുന്ന ഭാഗ്യശാലികളുടെ പേരുകള്‍ ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.bigticket.ae വഴിയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയും അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം www.bigticket.ae
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7