കുവൈത്ത് സിറ്റി: കുവൈത്തില്‍ വെള്ളിയാഴ്ച പെയ്ത കനത്ത മഴ വലിയ രീതിയിൽ നാശം storm sounds വിതച്ചതായി വിവരം. മഴക്കെടുതിയിൽ നിരവധി പേരാണ് ദുരിതത്തിലായത്. ഇതോടനുബന്ധിച്ച് 218 പരാതികള്‍ മെഡിക്കല്‍ എമര്‍ജന്‍സി വിഭാഗത്തിന് ലഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച പുലർച്ചെ മുതൽ വൈകുന്നേരം ഏഴു വരെ പെയ്ത മഴയെത്തുടർന്ന് വിവിധ പ്രദേശങ്ങളിലായി 218 പരാതികളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നാണ് വിവരം. ഇതില്‍ 33 എണ്ണം ട്രാഫിക് അപകടങ്ങളാണ്. മഴക്കെടുതിയില്‍ പരിക്കേല്‍ക്കുന്നവരെ ചികിത്സിക്കാനായി ആശുപത്രികളിലെ അപകട വിഭാഗങ്ങളും സജ്ജമായിരുന്നു. വീടുകളിൽ നിന്ന് ആരോഗ്യ കേന്ദ്രങ്ങളിലേക്കും പൊതു ആശുപത്രികളിലേക്കും രോഗികളെ മാറ്റുന്നതുമായി ബന്ധപ്പെട്ട 185 റിപ്പോർട്ടുകൾക്ക് പുറമെയാണ് ഈ പരാതികൾ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7