കുവൈത്ത്: കുവൈത്തിൽ ജനുവരി മാസം പകുതിയോടെ അന്തരീക്ഷ താപ നില പൂജ്യം ഡിഗ്രി സെൽഷ്യസിൽ താഴെ എത്തുമെന്ന് മുന്നറിയിപ്പ് cold symptoms. അറബ് യൂണിയൻ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസസിലെ അംഗമായ ബദർ അൽ-അമിറയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നതാണ് താപനില കുറയാൻ കാരണം. തണുപ്പ് കാലങ്ങളിൽ കട്ടിയുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും അടച്ചിട്ട ടെന്റുകളിൽ കൽക്കരി ഉപയോഗിച്ച് തീയിടരുതെന്നും അദ്ദേഹം നിർദേശം നൽകി. അടച്ചിട്ട സ്ഥലങ്ങളിൽ കൽക്കരി ഉപയോഗിച്ച് തീയിടുന്നത് ശ്വാസംമുട്ടലിന് കാരണമാകുമെന്നും ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികൾ രാത്രി കാലങ്ങളിൽ പുറത്തിറങ്ങി കളിക്കുന്നതും പ്രായമായവർ കുളിച്ചതിന് ശേഷം പുറത്തുപോകുന്നതോ തണുത്ത വായു നേരിട്ട് ഏൽക്കുന്നതോ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7