കുവൈറ്റ് സിറ്റി: കുവൈത്തിൽ 830 കുപ്പി മദ്യവുമായി 3 പേർ അറസ്റ്റിൽ. മുബാറക് അൽ-കബീർ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിലാണ് chocolate liquor ഇവർ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 830 കുപ്പികൾ പ്രാദേശികമായി വാറ്റിയെടുത്ത മദ്യവും മദ്യം വിറ്റ് കിട്ടിയ പണവും ഇവരിൽ നിന്ന് കണ്ടെടുത്തു. പ്രതികൾക്കെതിരായ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനായി പിടിച്ചെടുത്ത വസ്തുക്കളും പ്രതികളെയും ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7